Look Inside

സ്ത്രീയും പ്രവാചകനും

ഓറിയന്റലിസ്റ്റ് ചരിത്രകാരൻമാരുടെ മുൻവിധികൾ നിറഞ്ഞ ആഖ്യാനങ്ങ ളാൽ തെറ്റിദ്ധരിക്കപ്പെട്ട പ്രവാചകന്റെ യും അവിടുത്തെ ഭാര്യമാരുടേയും ജീവിതത്തിലേക്ക് നീതിയും അനീതിയും തമ്മിലുള്ള പോരാട്ടത്തിന്റെ തുടർച്ചയാ യി ചരിത്രത്തെ വായിക്കുന്ന അലി ശരിഅത്തി നടത്തുന്ന അന്വേഷണയാ ത്രയാണ് ഈ പുസ്തകം.

Tr: A K Abdul Majeed :
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശി. ജനനം: 01-06-1965. പിതാവ്: സി.പി.പോക്കര്‍. മാതാവ്: പി.കെ. സൈന . വിദ്യാഭ്യാസം: കൊടുവള്ളി ഗവ. ഹൈസ്കൂള്‍, ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയാ കോളജ്, ഫാറൂഖ് കോളജ്, ഗവ. ട്രെയ്നിംഗ്-കോളജ് കോഴിക്കോട്, ബധിരാധ്യാപക പരിശീലന മഹാവിദ്യാലയം-ലഖ്നോ, ഇ.എഫ്.എല്‍. യൂനിവേഴ്സിറ്റി-ഹൈദരാ ാദ്. യോഗ്യതകള്‍: എം.എ. (ഇംഗ്ലീഷ്), ബി.എഡ് (ഇംഗ്ലീഷ്), സി.റ്റി.ഡി (ബധിര വിദ്യാഭ്യാസം), പി.ജി.ഡി.റ്റി.ഇ. ജോലി: കോഴിക്കോട് റഹ്മാനിയാ വികലാംഗ വിദ്യാലയം (1988-1996), ഗവ. ഹൈസ്കൂള്‍ ഫോര്‍ ഡഫ്, തിരുവനന്തപുരം (1996 ജനുവരി -ജൂലൈ) എന്നിവിടങ്ങളില്‍ അധ്യാപകന്‍. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ആര്‍.റ്റി.ഓസ് ഓഫീസ് ഗുമസ്തന്‍ (1996-1998), കോഴിക്കോട് ആര്‍.ഇ.സി. ഹൈസ്കൂള്‍, ചാത്തമംഗലം(1998-2000), കൊടുവള്ളി ഗവ. ഹൈസ്കൂള്‍ (2000-2003) എന്നിവിടങ്ങളില്‍ അധ്യാപകന്‍.2003 ജൂണ്‍ മുതല്‍ 2007 സപ്തം ര്‍ വരെ സര്‍വശിക്ഷാ അഭിയാന്‍ താമരശ്ശേരി ബ്ലോക്ക് റിസോഴ്സ് സെന്‍ററില്‍ ട്രെയ്നര്‍. 2007 സപ്തം ര്‍ മുതല്‍ മലപ്പുറം ജില്ലയിലെ പുറത്തൂര്‍ ഗവ. ഹയര്‍ സെക്ക്യുറി സ്കൂളിലും 2009 ജൂണ്‍ മുതല്‍ ആര്‍.ഇ.സി. ഹയര്‍സെക്കന്‍ഡറി സ്കൂളിലും 2012 ഏപ്രില്‍ മുതല്‍ കൊടുവള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലും 2013 നവം ര്‍ മുതല്‍ കരുവമ്പൊയില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലും ഇംഗ്ലീഷ് അധ്യാപകന്‍. പുതിയ പാഠ്യപദ്ധതി, മൂല്യനിര്‍ണയം ഇവയുമായി ബന്ധപ്പെട്ടു നടന്ന പ്രൈമറി, ഹൈസ്കൂള്‍ തല അധ്യാപക പരിശീലനങ്ങളുടെ ജില്ലാ/ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം, കോഴിക്കോട് ഡിസ്ട്രിക് സെന്‍റര്‍ ഫോര്‍ ഇംഗ്ലീഷ് (നടക്കാവ്) ഗസ്റ്റ് റ്റ്യൂട്ടര്‍, താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ വിദ്യാഭ്യാസ മോണിറ്ററിംഗ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടു്യു്. ഇംഗ്ലീഷില്‍നിന്ന് ഒരു ഡസനോളം പുസ്തകങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷെടുത്തിയിട്ടു്യു്.

ഭാര്യ: റംല. മക്കള്‍: ബദര്‍ ജുമാന്‍, നദര്‍ അമാന്‍, ഹല മര്‍ജാന്‍.
വിലാസം:വാരിക്കുഴി വീട്, വാരിക്കുഴിത്താഴം, പി.ഒ. മാനിപുരം, കോഴിക്കോട്, പിന്‍: 673 584,
ഇ.വിലാസം: abdulmajeedak@gmail.com